Monday, June 12, 2006

തുമ്പികള്‍

വസന്തത്തിന് മുറിവ് പറ്റിയപ്പോള്‍
പാടലവര്‍ണം
രക്തത്തിന്‍റെ നിറം ചുവപ്പല്ലേ ?
ഹൃദയം പോലും ചുവപ്പാണ്.

ബോദ്ധങ്ങള്‍ക്ക് വര്‍ണങ്ങളലില്ലല്ലോ !
മനസ്സിനും വര്‍ണ്ണമില്ല
അവരുടെ ചിറകുകള്‍ക്കും.

ഞങ്ങള്‍ക്ക് തുമ്പികള്‍ ഓര്‍മ്മകളാണ്
മണ്‍മറഞ്ഞ ആത്മാക്കളാണ് തുമ്പികള്‍
അവയെ നോവിക്കാതിരിക്കുക

നീ പൂതുമ്പിയെ കണ്ടിട്ടുണ്ടോ?
കണ്ടിട്ടുണ്ടാവാന്‍ സാദ്ധ്യതയില്ല.
അല്ലെങ്കിലും തുമ്പിക്ക് പൂവുമായെന്ത് ബന്ധം?
തുമ്പി വെറുമൊരു പുഴുവല്ലേ !






ഏഷ്യയിലെ തുമ്പികളെക്കുറിച്ച് ഗവേഷണം നടത്താന്‍ അടുത്ത ചൊവ്വാഴ്ച്ച ഡെല്‍ഹിയിലേക്ക് വിമാനം കയറുന്ന എന്‍റെ സുഹൃത്തിന്(പരിചയക്കാരന്) .

Labels: , ,

വസന്തം

പൂവരശ് പൂക്കുന്ന നാളുകളിലൊന്നില്‍
വസന്തം കാറ്റിനോട് പറഞ്ഞു.
“നോക്കൂ, എന്‍റെ നെഞ്ചിലൊരു മുറിവ്”
“ഏയ്, അത് നിന്‍റെ പൂക്കളല്ലേ?”

വസന്തം പിന്നെയൊന്നും മ്ണ്ടിയില്ല
എങ്കിലും കാറ്റിനറിയാമായിരുന്നു-
വസന്തത്തിന്‍റെ നെഞ്ച്പൊട്ടി പുറത്ത് വന്ന
ഹൃദയമായിരുന്നു ആ പൂക്കളെന്ന്.

Labels: , ,

inblogs.net