ഒരിക്കലും
മറക്കാനാകാത്ത ചില
പുലരികളുണ്ടെനിക്ക്-
പുലരിമഞ്ഞിനോടൊപ്പം
കാറ്റും ഓര്‍മ്മകളും
കഥപറയാനെത്തുന്ന
പുലരികള്‍-
മുറ്റത്തെ
മഞ്ഞപ്പൂക്കളൊക്കെ
എന്നെ നോക്കി
കൊഞ്ഞനം കുത്തുന്ന
പുലരികള്‍-
ഉറക്കമുണര്‍ത്തുന്ന
അത്തരം പുലരികളിലാണ്
എന്നെക്കുറിച്ച് തന്നെയുള്ള
ഓര്‍മ്മകള്‍
ശുദ്ധീകരിച്ചെടുക്കാറ്.
Labels: കവിത, പുലരി
10 Comments:
പുലരി
സെയിം ഹിയര്‍ തണുപ്പന്‍
തണുപ്പുകള്‍ എനിക്കു സഹിക്കാനാവില്ല.
ഓര്‍മ്മകള്‍ വേട്ടയാടുമെന്നെ!
:)
നീയെന്തിനാ ഇങ്ങിനെ മടി കാണിക്കുന്നത്?
തണുപ്പാ :) ഓര്‍മ്മകള്‍, ശുദ്ധീകരിക്കാനാവുമെങ്കില്‍, വേര്‍തിരിച്ചെടുക്കാനാവുമെങ്കില്‍, അത്തരം, പുലരികള്‍ എന്നും ഉണ്ടാവട്ടെ.
ഇതെന്താ അപ്പാ ഈ 5 മീറ്റര്‍ വേഡ് വെരി?
അവിടുത്തെ കുറെ പടങ്ങള്‍ ഒക്കെ എടുത്ത് ഇടൂ പ്ലീസ്!
ഓടോ:- കവിത നന്ന്:)
ഉറക്കമുണര്‍ത്തുന്ന
അത്തരം പുലരികളിലാണ്
എന്നെക്കുറിച്ച് തന്നെയുള്ള
ഓര്‍മ്മകള്‍
ശുദ്ധീകരിച്ചെടുക്കാറ് - കവിത കൊള്ളാം പക്ഷെ തലതിരിഞ്ഞു ചിന്തിച്ചപ്പോള്‍ തോന്നിയത്... നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ ശുദ്ധീകരിക്കേണ്ടിവരൂന്ന അവസ്ഥക്കു പിന്നില്‍ തലേദിവസത്തെ കാളരാത്രിക്ക് പങ്കുണ്ടായിരുന്നില്ലേ എന്ന് ശങ്ക....
തണുപ്പാ :)
ഋതുവിനുമൊരു മനസ്സാന്തരത്തിന് പ്രേരിപ്പിക്കാനാവുമെന്നറിയുന്നത് അതിശയം തന്നെ.
കൂടുതല്‍ എഴുതൂ.
എനിക്കും അങ്ങിനെ തന്നെ :)
Post a Comment
<< Home