Monday, October 09, 2006

പിറന്നാള്‍

ജന്മദിനത്തെക്കുറിച്ച് ആദ്യമോര്‍മ്മിപ്പിച്ചത് യാഹൂ റിമൈന്‍ററായിരുന്നു.പിന്നെ ഹോട്മെയില്‍, റാംബ്ലര്‍, ഐ സി ക്യൂ....എന്നെയറിയാത്ത mail.ru ഫ്ളാഷില്‍ എനിക്ക് വേണ്ടിയൊരാശംസാപത്രം തന്നെയൊരുക്കി. ഇന്‍ ബോക്സില്‍ ആശംസകളുടെ പ്രളയം.അറിയുന്നവരും അറിയാതവരും മുതല്‍ അസ്ഥിത്വമില്ലാത്ത യന്ത്രമനുഷ്യര്‍ വരെ.

അത് കഴിഞ്ഞ് ടെക്സ്റ്റ് മെസ്സേജുകളുടെ ബഹളം. കുത്തൊഴുക്കില്‍ വേണ്ടപ്പെട്ടവരാരുടെയൊക്കെയോ.നന്ദി എന്ന് മാത്രം പറഞ്ഞാമതിയോ?

പാതിരാത്രിയില്‍ സുഹൃത്തുക്കളുടെ സര്‍പ്രൈസ് വിഷിങ്ങ്.

സഹമുറിയന്‍ തന്ന സമ്മാനം.

ഹോസ്പിറ്റലില്‍ സഹപ്രവര്‍ത്തകര്‍ ഷാമ്പെയില്‍ നുരപ്പിക്കാന്‍ തിരക്ക് കൂട്ടി.നിഷേധ്യത്തെ കുറിച്ചും വിശുദ്ധമാസത്തിന്‍റെ ധന്യതയെക്കുറിച്ചും അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ കുറച്ചൊന്നുമല്ല ക്ലേശം.

സന്തോഷമായി..എന്‍റെ ദീര്‍ഘായുസ്സിനാശിക്കുന്ന എത്ര പേര്‍.

സര്‍ക്കസുകാരനെ പോലെ ട്രാഫികില്‍ ഡ്രൈവ് ചെയ്യുമ്പോഴാണ് മൊബൈല്‍ ചിലച്ചത്.
ഒരു കൈയില്‍ സ്റ്റിയറിങ്ങും മറുകൈയില്‍ ഗിയറും പിടിച്ച്, മൂന്നാമതൊരു കൈ തരാത്ത ദൈവത്തെ സ്നേഹത്തോടെ ശകാരിച്ച്, ചെവിക്കും തോളിനുമിടയില്‍ അമര്‍ത്തിപ്പിടിച്ച ഫോണില്‍ അമ്മക്കിളി.

സ്നേഹത്തിന്‍റെ ജീവസ്സുറ്റ സ്വരം അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത പണത്തിന്‍റെ കാര്യം പറയുന്നു.

“എന്തിന്? ഞാന്‍ വളര്‍ന്നതും, ചെറുതായെങ്കിലും സമ്പാദിക്കുന്നതും ഒന്നും അമ്മയറിഞ്ഞില്ലേ? ഞാനൊന്നും വേണമെന്ന് പറഞ്ഞിട്ടില്ലല്ലോ?”
“മോനേ, നിന്‍റെ പിറന്നാളല്ലേ,നിനക്കിഷ്ടമുള്ളതെന്തെങ്കിലും വാങ്ങിച്ചോ “

ഇഷ്ടമുള്ളതെല്ലാം ഞാന്‍ തന്നെ വാങ്ങുന്നുണ്ടല്ലോ,പിന്നെ കണ്ണ് നനഞ്ഞതെന്തിന്?

മറന്ന് പോയ പിറന്നാളോര്‍ത്താണോ?, പൊഴിഞ്ഞ് പോയ പ്രായമോര്‍ത്തിട്ടാവും.

അമ്മ നിരത്തിയ പിറന്നാള്‍ സദ്യക്ക് മുന്നില്‍ വാശിപിടിച്ച് കരയുന്ന ഉണ്ണിയാകാന്‍ ഇനിയാവില്ലെന്നോര്‍ത്തല്ല.ഉറപ്പ് !

Labels: ,

18 Comments:

Blogger ചില നേരത്ത്.. said...

തണുപ്പാ..
പിറന്നാളുകള്‍, ആഘോഷമാക്കുന്നതിനെ താല്പര്യമില്ലാതെ വീക്ഷിക്കുന്നൊരാളാണ് ഞാന്‍. പക്ഷേ ആ ആഘോഷങ്ങളുടെ വര്‍ണ്ണചിത്രങ്ങളെ സന്തോഷത്തോടെയല്ലാതെ കാണാന്‍ കഴിയാറുമില്ല.
വൈകിയെങ്കിലും പിറന്നാളാശംസകള്‍..
അമ്മയെപറ്റിയെഴുതിനെ പറ്റി പറയാന്‍ വാക്കുകളല്ല, അതിനതീതമായ മറ്റെന്തിങ്കിലും വേണ്ടിയിരിക്കുന്നു അനുമോദിക്കാന്‍.

3:13 PM  
Blogger ലിഡിയ said...

എല്ലാ അനുഗ്രഹങ്ങളും സഫലതകളും നിറഞ്ഞ പിറന്നാള്‍ ആശംസകള്‍..

-പാര്‍വതി.

3:22 PM  
Blogger thoufi | തൗഫി said...

തണുപ്പാ...ഭാവിജീവിതം ശോഭനമാവട്ടെ,
എന്റേയും പിറന്നാള്‍ ആശംസകള്‍

5:53 PM  
Blogger sreeni sreedharan said...

തണുപ്പാ...
പിറന്നാളാശംസകള്‍

കേക്ക് ഇല്ലേ?

6:33 PM  
Blogger Sreejith K. said...

തണുപ്പാ, പിറന്നാള്‍ ആശംസകള്‍.

പെറ്റമ്മയുടെ കണ്ണീരിനെ സംശയിക്കരുത് കണ്ണാ. സ്വന്തം മകനെ പിറന്നാള്‍ ദിനത്തില്‍ കാണാന്‍ കഴിയാതിരുന്നതിന്റെ ദുഃഖമാകും കണ്ണിലൂടെ പുറത്തേക്കൊഴുകിയത്.

4:02 PM  
Blogger ദിവാസ്വപ്നം said...

തണുപ്പന്‍,

ജന്മദിനാശംസകള്‍

ഈ കുറിപ്പ് ഹൃദയഹാരിയായി എന്നു കൂടി പറഞ്ഞോട്ടേ...

4:34 PM  
Blogger Unknown said...

തണുപ്പാ,
പിറന്നാള്‍ ആശംസകള്‍! കുറിപ്പ് മനസ്സില്‍ തട്ടി

4:42 PM  
Blogger Kalesh Kumar said...

പിറന്നാളാശംസകള്‍!

4:54 PM  
Blogger ജേക്കബ്‌ said...

ആശംസകള്‍...

5:09 PM  
Blogger Peelikkutty!!!!! said...

ഹാപ്പി ബത്ഡേ റ്റൂ യൂ....മുട്ടായി ഇല്ലേ.

5:19 PM  
Blogger വേണു venu said...

അമ്മയെക്കുറിച്ചെഴുതിയ കുറിപ്പടി വികാരഭരിതനായേ വായിക്കാന്‍ കഴിഞ്ഞുള്ളു.
പിറന്നാളാശംസകള്‍.

5:19 PM  
Blogger Aravishiva said...

ജന്മദിനാശംസകള്‍.....

5:25 PM  
Blogger മുസാഫിര്‍ said...

അമ്മയുടെ വീളീയാണു കുടുതല്‍ ഹൃദയ സ്പര്‍ശിയായത് , പിറന്നാള്‍ ഒരു നിമിത്തമായി അല്ലെ.

2:21 PM  
Blogger തണുപ്പന്‍ said...

ആശംസകള്‍ക്ക് നന്ദി.

പചാളക്കുട്ടിക്ക് കേക്കും പീലിക്കുട്ടിക്ക് മുട്ടയിയും അനപ്പിവിട്റേന്‍. ബാക്കീള്ളോര്‍ക്കും കൊടുക്കണേ..

ശ്രീജിയേ, നനഞ്ഞത് എന്‍റെ കണ്ണാണ് കണ്ണാ.. അമ്മേടേം നനഞ്ഞ് കാണണം.

1:40 PM  
Anonymous Anonymous said...

ഹായ്...
എ വെരി വെരി ബിലേറ്റഡ് ബെര്‍ത്തഡേ വിഷസ്...

പണ്ട് എനിക്ക് ജോലി കിട്ടിയപ്പൊ. ട്രെയിനിനുള്ള പൈസാ എടുത്ത തന്നപ്പൊ വേണ്ട അപ്പേ എന്ന് പറഞ്ഞപ്പൊ എന്റെ അപ്പന്‍സിന്റെ കണ്ണ് നിറഞ്ഞു പോയി...അതോണ്ട് മാത്രം ഞാനതും അടിച്ചുമാറ്റി പുട്ടടിച്ചു :-)

12:22 AM  
Blogger ദേവന്‍ said...

തണുപ്പാ.
ഒത്തിരി താമസിച്ചെങ്കിലും ചൂടന്‍ പിറന്നാള്‍ ആശംസകള്‍

12:41 AM  
Blogger മുല്ലപ്പൂ said...

തണുപ്പാ,
പിറന്നാളാശംസകള്‍.

ഹൃദ്യം ഈ പിറന്നാള്‍ പോസ്റ്റ്.
അമ്മ ഒരുക്കിയ പിറന്നാള്‍ സദ്യ പോലെ.

10:42 AM  
Blogger കിച്ചു said...

തണുപ്പാ എന്റെ വൈകിയ പിറന്നാള്‍ ആശംസകള്‍. വളരുക എന്നാല്‍ നമ്മുക്ക് കുറെ നല്ല കാര്യങ്ങള്‍ നഷ്ടപ്പെട്ടു പോകുന്നു എന്നു കൂടി ഉണ്ട് അല്ലേ തണുപ്പാ...

12:43 PM  

Post a Comment

<< Home

inblogs.net