പൂവരശ് പൂക്കുന്ന നാളുകളിലൊന്നില്‍
വസന്തം കാറ്റിനോട് പറഞ്ഞു.
“നോക്കൂ, എന്‍റെ നെഞ്ചിലൊരു മുറിവ്”
“ഏയ്, അത് നിന്‍റെ പൂക്കളല്ലേ?”
വസന്തം പിന്നെയൊന്നും മ്ണ്ടിയില്ല
എങ്കിലും കാറ്റിനറിയാമായിരുന്നു-
വസന്തത്തിന്‍റെ നെഞ്ച്പൊട്ടി പുറത്ത് വന്ന
ഹൃദയമായിരുന്നു ആ പൂക്കളെന്ന്.
Labels: ഋതു, കവിത, ചിന്ത
37 Comments:
തകര്‍പ്പന്‍ തണുപ്പാ!
ഉഗ്രനായിട്ടുണ്ട്!
അവന്‍: നിനക്കായ് ഞാന്‍ തന്ന ആ പൂവ് നീയെന്തു ചെയ്തു?
അവള്‍ : ഏതു പൂവ്?
അവന്‍: ആ ചെമ്പരത്തി പൂവ്
അവള്‍ : ഓ അതോ, അത് ഞാന്‍ കളഞ്ഞു. എന്താ?
അവന്‍ : ഒന്നുമില്ല, അതെന്റെ ഹൃദയമായിരുന്നു.
വൈക്കം മുഹമ്മദ് ബഷീര്‍
തണുപ്പാ..
നല്ല ചിന്ത..ഇനിയും പോരട്ടെ..ഇത്തരത്തിലുള്ള നുറുങ്ങു ഭാവനകള്‍!!
എന്തൂട്ടാ ഈ പൂവരശ് ?
http://www.nybg.org/bsci/belize/Thespesia_populnea.jpg
അതാണു പൂവരശ്
പൂവരശ് പൂപൂത്താച്ച്
പൊണ്ണുക്കു ശേതിയും വന്താച്ച്
കാവേരി പോലെ പൊങ്കിത ഉള്ളം പാടാതാ?
അപ്പോള്‍, തണുപ്പന്‍ ആളൊരു സകല കലാ വല്ലഭനാണല്ലോ....കഥയും, കവിതയും, എല്ലാം കൂടി ......ഉം പോരട്ടെ പോരട്ടെ
ആയ്യൊ, ദേവേട്ടാ...അബദ്ധം പറ്റി. ഇതാണോ പൂവരശ് ? എന്‍റെ മനസ്സിലെ പൂവരശ് വേറെയായിരുന്നു.നിറയെ ചുവന്നപൂക്കളുമൊക്കെയായി.
ഇത് പൂത്ത് നില്‍ക്കുന്ന ചിത്രം വല്ലതുമുണ്ടോ?
ഇഷ്ടായി.
ഇനി വസന്തത്തിന്റെ ഹൃദയം പറിച്ചെടുക്കുമ്പോ ഓര്‍ക്കാം.
ഇതാണോ മാഷേ ഉദ്ദേശിച്ചത്? ആണെങ്കില്‍ അതു പൂവരശ് അല്ല, പൂവാക ആണേ.
http://www.malayalavedhi.com/gallery/albums/flowers-1/IMG_0279.jpg
അരശിന്‍ പൂവ് ദാ ഇവിടെ>>
http://www.hibiscus.org/species/tpopulnea.php
പൂവരശ്= മേയ് ഫ്ലവര്‍= ഗുല്‍ മോഹര്‍?
അടുത്തയാളിനും മാറിപ്പോയ് (ഈശ്വരാ ഇനി എനിക്കാണോ സത്യത്തില്‍ മാറിയത്?)
ഗുല്‍ മോഹര്‍= പൂവാക= മേയ് ഫ്ലവര്‍ = delonix regia = http://www.brigadegroup.com/art/imgs/trees/01gulmohur.jpg
പൂവാക -- “കാട്ടിലെ ജ്വാല” (Flame of the Forest) എന്നും ചിലപ്പോള്‍ (തെറ്റായി?) അറിയപ്പെടുന്ന സാധനം?
ബൈ ദ വേ, പോസ്റ്റ് പെരുത്തിഷ്ടമായീ തണുപ്പാ...
അങ്കവും കണ്ടു താളിയുമൊടിച്ചു. നല്ല കവിത, നല്ല ഇന്‍ഫൊമേഷന്‍.
ഈ “പിലാശ്” എന്നു പറയുന്ന സാധനമെന്താ? കാളിദാസന്റെ കുമാരസംഭവത്തിലൊരു ശ്ലോകമുണ്ടു്. ശ്ലോകം മറന്നുപോയി. ഏ. ആറിന്റെ പരിഭാഷ ഓര്‍മ്മയുണ്ടു്:
ചുവന്നു ചന്ദ്രക്കല പോല്‍ വളഞ്ഞും
വിളങ്ങി പൂമൊട്ടുടനേ പിലാശില്‍;
വനാന്തലക്ഷ്മിക്കു നഖക്ഷതങ്ങള്‍
വസന്തയോഗത്തിലുദിച്ച പോലെ.
നല്ല കല്പന, തണുപ്പാ.
തണുപ്പാ,
നന്നായിരിക്കുന്നു...
കവിത വളരെ നന്നായി.
തണുപ്പന്‍ ഉദ്ദേശിച്ച പൂവരശ് എനിക്കറിയാം. കടും ചുവപ്പില്‍ പൂക്കള്‍ വിടരുന്ന വലിയ ഒരു മരം, അല്ലേ? (വാകയല്ല.)പൂവരശിന്റെ പൂക്കളെ കുറേ നേരം നോക്കിയാല്‍ ചെങ്കണ്ണ് വരുമെന്നു പറയില്ലേ?
തണുപ്പാ, എന്തേലുമൊക്കെ പൂത്താപ്പോരെ? വാകയോ അരശോ...
ഈ സംഭവം കൊള്ളാം :-)
തണുപ്പാ, കൊള്ളാമല്ലോ... ഇഷ്ടായീ
കവിത നന്നായിരിയ്ക്കുന്നു തണുപ്പാ.
ഗുരുക്കളു കുരുക്കി. പിലാശ് - ഗ്രാമ്യ സംസ്കൃതത്തേല്‍ പ്ലാശ്. ഈ മരത്തെ ഞാന്‍ പഴയ ജ്വാത്സ്യന്മാരുടെ കുറിപ്പുകളില്‍ മാത്രമേ കണ്ടിട്ടുള്ളു. ഇതിനു മലയാളത്തില്‍ വേേറേ പേരു കാണും. ഇതെന്താന്നു പിടി കിട്ടാത്തതുകാരണം എം എസ് കെ പ്രതാപിന്റെ പുസ്തകം ഇരുന്നു വായിച്ചു. ങേ ഹേ.. അങ്ങനെ ഒരു പേര്‍ കാണാനില്ല. ഒരു സഹായം ചെയ്യാമോ? ശബ്ദതാര വലിക്കാന്‍ ശേഷിയുള്ള ആരെങ്കിലും പിലാശ്/പ്ലാശ് എന്നത് എന്തു മരം ആണെന്ന് കണ്ടു പിടിച്ചു തരാമോ?
പക്ഷേ പ്രതാപിന്റെ പുസ്തകം നോക്കിയതു കൊണ്ട് രണ്ടു ഗുണം ഉണ്ടായി.
ഒന്ന് - റോഡോഡെന്‍ഡ്രോണ്‍ അര്‍ബോറിയം http://www.nehu.ac.in/bic/rhododendron_arboreum.htm എന്ന അലഞ്ചിമരത്തിനു കേരളത്തിന്റെ ചില ഭാഗത്ത് കാട്ടുപൂവരശ് എന്നു പറയുമെന്ന് മനസ്സിലായി. അതാവും ഇന്ദുവും തണുപ്പനും പറഞ്ഞത് (നിങ്ങള്‍ ഒരു നാട്ടുകാര്‍ ആവുമല്ലോ?)
രണ്ട്- പണ്ടു ഞാന്‍ ചെക്കൂര്‍ മാനിസിനു അഗസ്ത്യച്ചീര എന്നു പറയും എന്നു പറഞ്ഞില്ലേ അനിലേട്ടാ, അഗസ്ത്യച്ചീരയല്ല, അഗസ്ത്യമരം (അഗസ്ത്യമുനി കണ്ടെത്റ്റിയ ഭക്ഷണമാത്രേ) എന്ന് ആ ചെടിക്കു ചില സ്ഥലത്ത് പറയുമെന്നും പ്രതാപിന്റെ പുസ്തകത്തില്‍ ഉണ്ട്.
ഹമ്മോ. തണുപ്പന്റെ കവിതയെ ഞാന്‍ അഗസ്ത്യനില്‍ എത്തിച്ചു, കവിതയെക്കുറിച്ച് ഒന്നും പറഞ്ഞുമില്ല. ബൂലോഗ്ത് എന്തു ക്ലബ്ബുണ്ടായാലും, ഞാന്‍ പോസ്റ്റുകളില്‍ ഓ ടോ ഇടും .. എന്തൊരു വൃത്തികെട്ട സ്വഭാവം എനിക്ക് :(
ഇവിടെ വരാന്‍ ലേറ്റായി
കവിത നന്നായി.....
സെമി
വാക്കുകള്‍ കലക്കി ട്ടോ....
ബലേ..ബലേ..
"മറ്റുള്ളവര്‍ക്കായി ആടുവാനുമെരിഞ്ഞടങ്ങുവാനും
വിധിക്കപ്പെട്ട കോലങ്ങള്‍ നമ്മള്‍
ജീവിതാമാമീ രംഗവേദിയില്‍ സ്താനമെവിടെ
നമ്മുടെ ആശകള്‍ക്കുമഭിലാഷങ്ങള്‍ക്കും"
ഏറെക്കാലത്തിനു ശേഷം ബ്ലോഗില്‍ വായിക്കുന്ന കാവ്യാത്മകമായൊരു സൃഷ്ടി. നന്നായിരിക്കുന്നു തണുപ്പാ.
എങ്ങിനെയാണെന്നറിയില്ല പൂവാകയെ ഞാന്‍ ഇത്രകാലവും അരളി എന്നാണു അറിഞ്ഞുപോന്നിരുന്നതു്. അരളി മരം/പൂവ്/ഇല ആരെങ്കിലും ഒന്നു കാണിച്ചുതരൂ. പൂവരശ് എന്താണെന്നു തീരുമാനമായോ?
തണുപ്പാ ഒരു വേറിട്ട ചിന്ത, നന്നായിരിക്കുന്നു ഹ്രസ്വമെങ്കിലും...
ഞങ്ങളുടെ നാട്ടിലെല്ലാം പൂവരിശ് ദേവന്‍ ആദ്യം കാണിച്ച് തന്ന സാധനം തന്നെ. ഇതിന്റെ ഇലകൊണ്ട് ചെറുപ്പത്തില്‍ പീപ്പിയുണ്ടാക്കി കളിച്ചിരുന്നു. ഇത് കൂടുതലായും ആറ്റുതീരങ്ങളിലുണ്ടാകുന്നു. ഇതിന്റെ തടി നല്ല ഉറപ്പുള്ളതാണെങ്കിലും ഇതില്‍ ഉരുപ്പടി ഉണ്ടാക്കുവാന്‍ പ്രയാസമാണ്. ഇത്രയുമെ എനിക്കറിയൂ പൂവരിശിനെക്കുറിച്ച്,ഇതിന്റെ പൂവിന് ഒരാഴ്ചയെ ആയുസ്സുള്ളൂ എന്ന് തോന്നുന്നു.
പുഴക്കരയില്‍ തണല്‍ മരമായി വെള്ളത്തിലേക്ക് ചാഞ്ഞ് വളരുന്ന ഈ പൂവരശില്‍ കയറി വെള്ളത്തിലോട്ട് ഡൈവടിച്ചിരുന്ന കാലത്തൊന്നും തണുപ്പനിങ്ങനൊരു പോസ്റ്റുമായി വരുമെന്ന് കരുതിയിരുന്നില്ല. അല്ലെങ്കില്‍ എല്ലാം വെറുതെ നോക്കി കണ്ട് പഠിച്ച് ഇവിടെയിപ്പോള്‍ ആധികാരികമായി സംസാരിക്കാമായിരുന്നു!!
ദേവാ,
പിലാശിന്റെ സംസ്കൃതം പലാശം ആണു്. ഇതാണു മൂലശ്ലോകം:
ബാലേന്ദുവക്രാണ്യവികാസഭാവാത്
ബഭുഃ പലാശാന്യതിലോഹിതാനി
സദ്യോ വസന്തേന സമാഗതാനാം
നഖക്ഷതാനീവ വനസ്ഥലീനാം.
എന്നാലും ഈ അക്കൌണ്ടിങ്ങും കുന്തവുമൊക്കെ പഠിച്ചു പിഴയ്ക്കുന്ന ദേവനെങ്ങനെയിങ്ങനെ ബോട്ടണിയും ആയുര്‍വേദവുമൊക്കെ....?
ദേവാ,
ശബ്ദതാരാവലി “ഒരു വൃക്ഷം” എന്നേ കൊടുക്കുന്നുള്ളൂ. അമരകോശത്തില്‍ “പലാശേ കിംശുകഃ പര്‍ണ്ണോ വാനപോഥോഥ” എന്നു പറയുന്നുണ്ടു്. അമരകോശത്തിന്റെ പാരമേശ്വരീവ്യാഖ്യാനത്തില്‍ ഇങ്ങനെ പറയുന്നു:
കിംശുകോ വാതപോഥശ്ച
രക്തപുഷ്പോഥ യാജ്ഞികഃ
ത്രിപര്‍ണ്ണോ വക്രപുഷ്പശ്ച
പൂതദ്രുര്‍ബ്രഹ്മവൃക്ഷകഃ
ക്ഷാരശ്രേഷ്ഠഃ പലാശശ്ച
ബീജസ്നേഹഃ സമിദ്വരഃ
എന്നു പര്യായങ്ങള്‍. ധന്വന്തരിനിഘണ്ടു ഇതു് കൃമി, പ്ലീഹ, ഗുന്മന്‍, ഗ്രഹണി, അര്‍ശസ്സ്, വാതരോഗം, കഫരോഗം ഇവയെ ശമിപ്പിക്കും. പ്ലാശിന്‍കായ്യ് പാമ, കണ്ഡു, ദദ്രു മുതലായ ത്വഗ്ദോഷങ്ങളെ നശിപ്പിക്കും. പൂവിനും ഇതേ മാതിരി ഗുണങ്ങള്‍ പറയപ്പെട്ടിട്ടുണ്ടു്. ചുകപ്പു്, മഞ്ഞ, വെളുപ്പു്, നീലം ഇങ്ങനെ നാലു തരത്തില്‍ പൂവുള്ളതായി പ്ലാശുനാലു തരമുണ്ടെന്നു മദനപാലന്‍ പറയുന്നു. അതിനാല്‍ വെളൂത്ത പൂവായിട്ടുള്ള പ്ലാശ് വിജ്ഞാനപ്രദമാണെന്നും അദ്ദേഹം പറയുന്നു.
(മുകളില്‍ കൊടുത്ത വാക്യത്തില്‍ ചില തെറ്റുകളുണ്ടു്. പുസ്തകത്തിലുള്ളതുപോലെകൊടുത്തെന്നേ ഉള്ളൂ.)
വിക്കിയിലിടാനുള്ള വകുപ്പായില്ലേ?
കിളിയുടെ ചുണ്ടു പോലെയാണു പ്ലാശിന്റെ പൂവു്.
പലാശകുസുമഭ്രാന്ത്യാ
ശുകതുണ്ഡേ പതത്യളി
സോऽപി ജംബൂഫലഭ്രാന്ത്യാ
തമളിം ധര്‍ത്തുമിച്ഛതി
(പലാശപ്പൂവെന്നു കരുതി വണ്ടു് കിളിയുടെ ചുണ്ടില്‍ ചെന്നു വീഴുന്നു. കിളിയാകട്ടേ, ജംബൂഫലമാണെന്നു വിചാരിച്ചു വണ്ടിനെ തിന്നാന്‍ തുടങ്ങുന്നു)
എന്നോ മറ്റോ ഒരു ശ്ലോകം mutual ഭ്രാന്തിമാനുദാഹരണമായി (ഭ്രാന്തിമാന്‍ ഒരു അലങ്കാരമാണു്) കുവലയാനന്ദത്തില്‍ വായിച്ചതോര്‍ക്കുന്നു.
ഗുരുക്കെണിയില്‍ നിന്നും ഞാന്‍ ഊരിപ്പോന്നു.
ദുബായി മുഴുവന്‍ വാക പൂത്തു നില്‍ക്കുകയാണെന്നും, അരളി അല്‍തോവാര്‍ പാര്‍ക്കില്‍ ആളുകള്‍ക്ക് ലിപ്റ്റണ്‍ ട്രിക്ക് കാണിക്കാതെ ചാകാന്‍ ഇഷ്ടമ്പോലെ കായുമായി നില്‍പ്പുണ്ടെന്നും , തന്റെ പുത്തന്‍ ക്യാമറയുടെ ലെന്‍സ് തരിക്കുന്നെന്നും ഇതെല്ലാം ഏടുത്ത് നാളെത്തന്നെ ബ്ലോഗ്ഗാമെന്നും (താടി shave എടുത്ത) സിദ്ധാര്‍ത്ഥന്‍ ഇന്നു ഓട്ടത്തിനിടയില്‍ എറ്റിട്ടുണ്ട് പെരിങ്ങോടാ.. ഉടന്‍ പടം ഇടും
ഇപ്പോഴും പൂവരശിന്‍റെ കാര്യത്തില്‍ തീരുമാനമൊന്നുമായില്ലെ?ഞന്‍ ഉദ്ധേശിച്ചത് പ്ലശാണെന്ന് തോന്നുന്നു.പിതാജിയും പിതൃപിതാജിയും പിതൃപിതൃപിതാജിയുമൊക്കെ (ഒരു തരത്തില്‍ ഞാനും)വൈദ്യന്മാരായതുകൊണ്ടാകാം, തൊടിയില്‍ ഒരു പ്ലാശ് മരമുണ്ടായിരുന്നു.അതല്ലെങ്കില്‍ ഇന്ദു ചേച്ചി പറഞ്ഞ ആ മരം തന്നെ.
എല്ലാവര്‍ക്കും നന്ദി.
സാധനം കൈയിലുണ്ടേ.
പ്ലാശിനെ കിട്ടി (butea frondosa). ഇതാണു ശരിക്കുള്ള “വനജ്വാല” എന്നു പറയുന്നു.
“അടുത്ത പാറക്കെട്ടില്‍ കുന്തം ചാരിവച്ചു ഞാനിരുന്നു. അവള്‍ അടുത്തേക്കുവന്നു. താഴെവച്ച കുന്തമുനയില്‍ വിരലോറ്റിച്ചു മൂര്‍ച്ച നോക്കി അവളിരുന്നു. കാറ്റില്‍ വന്നുവീണ ഒരുണങ്ങിയ പലാശപ്പൂങ്കുലയെടുത്ത് അവള്‍ ചവച്ചു. ഇളംനീലമുള്ള ചുണ്ടുകളില്‍ ചുവന്ന നനവു പരന്നു.” [രണ്ടാമൂഴം - എം ടി]
എന്തുമാത്രം വിജ്ഞാനപ്രദമായ കമന്റുകള്‍. ശരിക്കും വിക്കിയിലോ മറ്റോ ആര്‍ക്കൈവ് ചെയ്തുവയ്ക്കേണ്ടതു തന്നെ. സംസ്കൃതം, ഭാഷാശാസ്ത്രം, നിഘണ്ടു, സാഹിത്യം എന്നിവയില്‍ നിന്നു്, ജൈവശാസ്ത്രജ്ഞന്മാര്‍ തോറ്റുപോകും വിധമാണു് കുറ്റാന്വേഷണവിദഗ്ദരുടെ ചതുരതയോടെ അറിയാത്ത പൂവിനെ അറിയുന്ന പൂവാക്കി മാറ്റുന്നതു്. ശരിക്കും ബ്രില്യന്റ്. ഗുരുക്കളേ (എല്ലാവരേയും ചേര്‍ത്തിട്ടാണു്) പ്രണാമം.
അതു തന്നെ പാപ്പാനേ ചമതയെന്ന പ്ലാശ് ഞമ്മ മോളില്‍ ഇട്ടിട്ടുണ്ടേ. ലിങ്ക് വഴി ക്ലബ്ബിലോട്ട്.
പൂക്കളുടെയും (അതു മാത്രമല്ല, മിക്കവാറും എല്ലാ സബ്ജക്റ്റിനേയും) ഒരതോറിറ്റി ഇതു കണ്ട് ഒരു രഹസ്യ മെയില്‍ അയച്ചിട്ടുണ്ട്. ഒടനേ വിവരങ്ങള്‍ ഇവിടെ ഇടാം..
പൂവരശിനു ശീലാന്തിമരം എന്ന പേരുണ്ടെന്നു ജോസഫ് ചേട്ടന്റെ നിഘണ്ടുവില്‍ കാണുന്നു. കല്ലിന്മേല്‍ മുളയ്ക്കുന്ന ആല്‍ എന്നും വകഭേദവും കാണുന്നുണ്ടു്.
ജോസഫേട്ടന്‍ പറഞ്ഞതാണ് ശരി. ശീലാന്തി മരം ആണ് ഒറിജിനല്‍ പൂവരശ് ആയി ഞാന്‍ ആദ്യം കൊടുത്ത thespesia populnea ചില നാടുകളില്‍ അലാഞ്ചിമരത്തിനു "മലമ്പൂവരശ്" എന്നു പറയുമെന്നേ പ്രതാപിനെ ക്വോട്ടിയുള്ളൂ.
ഒറിജിനല്‍ പൂവരശ്/ശീലാന്തി = thespesia populnea &മ ലമ്പൂവരശ്/അലാഞ്ചി = rhododendron arboreum
(കല്ലില്‍ മുളക്കുന്ന ആല്‍ എന്താന്നു മനസ്സിലായില്ല, ഒരു പ്രാദേശിക പേര്‍ ആവാം. എല്ലാ ആലും കല്ലില്‍ മുളക്കുമല്ലോ)
അതിസുന്ദരം!:)
great competitor froglog tapping factors muesa vicinity colemans quantum popcorn correction
lolikneri havaqatsu
Post a Comment
<< Home