Tuesday, July 18, 2006

ഞാന്‍ തെറ്റുകാരനോ ...?

തെറ്റുകള്‍ തെറ്റുകളാണെന്നറിഞ്ഞപ്പോള്‍
തിരുത്താതിരുന്നതാണെന്‍റെ തെറ്റ്...

മഞ്ഞിനും വെയിലിനും-വെയിലിനും മഞ്ഞിനും അതിരിട്ടത് മഴയത്രേ-
അതിനാല്‍ ഞാന്‍ മഴയെ സ്നേഹിച്ചോട്ടെ..?

അലസോരപ്പെടുത്തിയ വാത്സല്യത്തെ-
തട്ടിത്തെറിപ്പിച്ചകലങ്ങളിലേക്ക് പോയതെന്‍റെ തെറ്റ്,
ഉപദേശങ്ങളില്‍ വഴിപിഴക്കാതിരിക്കാന്‍ ഓടിയകന്നതെന്‍റെ തെറ്റ്,
തെരുവില്‍ കിടന്നലറുമ്പോള്‍ അന്ധനെന്ന് നടിച്ചതെന്‍റെ തെറ്റ്.
സൌഹൃദത്തിന്‍റെ കരിമഷിയിട്ട് നോക്കിയ മിഴികളില്‍
പ്രണയം കണ്ടതെന്‍റെ തെറ്റ്.

ആശയാല്‍ നോക്കിയ കണ്ണില്‍ കാമം തിരഞ്ഞതെന്‍റെ തെറ്റോ?
ചോരക്കണ്ണുയര്‍ത്തി നോക്കിയ കാമത്തോട് അരുതെന്ന് പറയാഞ്ഞതെന്‍റെ തെറ്റോ?.

പുലരാത്തെ രാവുകളെ ഇരവുകളെന്ന് ധരിച്ചതാണെന്‍റെ തെറ്റ്.
ഇരുളാത്ത രാവുകളെ പകലുകളെന്ന് ധരിച്ചതും എന്‍റെ തെറ്റ്.

എന്നിട്ടും വിജേതിതന്‍ എന്നഹങ്കരിക്കുന്ന ഞാനോ തെറ്റുകാരന്‍ ?

***********************************************
ഇബ്രുവിന്‍റെ പരാജയം എന്ന പോസ്റ്റിനോട് ചേര്‍ത്ത്
inblogs.net