Thursday, February 21, 2008

രാത്രി

നീല നിറമുള്ള ഒരുപാടേറെ
രാത്രികളെ ഞാനറിയും.
ചിലപ്പോളവയില്‍
മഞ്ഞു പെയ്യുന്നുണ്ടാകും-
വെറുതെ ഞാന്‍
നിങ്ങളെ നോക്കി നില്‍ക്കും.
ചിലപ്പോള്‍ മഴപെയ്യും-
കുടയെടുക്കാന്‍ മിനക്കിടാതെ ഞാന്‍
നിങ്ങളിലേക്കിറങ്ങി നടക്കും.
പഴുത്തിലയും വീണ്
കഴിഞ്ഞാല്‍ ഒരുപക്ഷേ
നിങ്ങളെന്റെ മുന്നില്‍
തെളിഞ്ഞ് തന്നെ വന്നേക്കാം -
ഓര്‍ക്കുക- നിങ്ങളെ
ഞാന്‍ കളങ്കപ്പെടുത്തിയേക്കാം.

ചുകന്ന രാത്രികളില്‍
നിന്നും ഞാനോടിയൊളിക്കാറുണ്ട്
എന്നാലും രാത്രികളേ,
എനിക്ക് നിങ്ങളെ
ഒരുപാടിഷ്ടമാണ്।

Labels:

10 Comments:

Blogger വിഷ്ണു പ്രസാദ് said...

ഒരുപാടേറെ തെറ്റല്ലേ....

‘ഒരുപാട്’ എന്നാല്‍ ‘ഏറെ’

5:48 AM  
Blogger തണുപ്പന്‍ said...

എഴുതിയത് ഞാനാണെങ്കില്‍-
എഴുതപ്പെട്ടത് എന്‍റെ വികാരമാണെങ്കില്‍,
എനിക്ക് തോന്നിയത് ഒരുപാടിലും കൂടുതലാണെങ്കില്‍,
യാതൊരു തെറ്റുമില്ല വിഷ്ണുമാഷേ.. അല്ലെങ്കില്‍ പിന്നെന്തിനാ വാക്കുകള്‍?

6:33 AM  
Blogger Rasheed Chalil said...

:)

6:35 AM  
Blogger ശ്രീ said...

കൊള്ളാം.
:)

6:54 AM  
Blogger വിനയന്‍ said...

എല്ലാ രാത്രികളും ഒരിക്കലും അവസാനിക്കല്ലേ എന്നാഗ്രഹിക്കുന്നുണ്ടാവും...പക്ഷെ....

കൊള്ളാം

8:37 AM  
Blogger G.MANU said...

kollam mashe

9:06 AM  
Blogger സു | Su said...

രാത്രികള്‍. ഓരോ പകലിനും ഓരോ രാത്രിയുള്ളപ്പോള്‍, രാത്രികളേയും ഇഷ്ടപ്പെടാതിരിക്കുന്നതെങ്ങനെ!

10:16 AM  
Blogger മഴത്തുള്ളി said...

ഈ കൊച്ചു കവിത വളരെ ഇഷ്ടമായി.

ഏഴു സുന്ദര രാത്രികള്‍....... എന്നു തുടങ്ങുന്ന ഒരു ഗാനം മനസ്സിലും, ചുണ്ടിലുമെത്തി ഇതു വായിച്ചപ്പോള്‍.

11:31 AM  
Blogger തറവാടി said...

തണുപ്പന്‍‌റ്റെ അഭിപ്രായ്ത്തോട് യോജിക്കുന്നു,

അധികപ്പ്രാധാന്യം കാണിക്കാന്‍ പലപ്പോഴും
എഴുത്തുകാരന് പലപ്പോഴും
വ്യാകരണത്തെ മാറ്റിനിര്‍ത്തേണ്ടിവരുന്നു.

7:58 PM  
Blogger കുറുമാന്‍ said...

ജിബുവേ, നിന്റെ ബ്ലോഗില്‍ എട്ടുകാലി മാറാല കെട്ടി തുടങ്ങാന്‍ തുടങ്ങുമ്പോള്‍ ഇങ്ങിനെ ഒരു തിരിച്ചു വരവ് നടത്തിയത് നന്നായി.

ആശംസകള്‍.

കവിത എനിക്കിഷ്ടായി...പിന്നെ പ്രൊഫൈലില്‍ നിന്ന് ഇനി ആ സെന്റ് പീറ്റേഴ്സ് ബര്‍ഗൊക്കെ എടുത്ത് മാറ്റി പൂശ് മോനെ ദിനേശാ നാട്ടീന്നാന്ന്...

നമ്മുടെ ആ സെന്റ് പീറ്റേഴ്സ് ഡേയ്സിനെ കുറിച്ച് നീ എഴുതണാ, അതോ ഞാനോ? എയര്‍പോര്‍ട്ട്, മുളക്, വണ്ടി, യാത്ര.....ഡാന്‍സ്......കുക്കിങ്ങ്......ഡോ ഫയാസ്, ഏലിയന്‍........ഹമ്മോ.....എന്തെല്ലാം ഓര്‍മ്മകള്‍.....പാതിരാത്രിക്ക് ഹെത്സിങ്കിക്ക് പോകാനിരുന്നത് ആലോചിക്കുമ്പോള്‍ ......ഉം...

ഭാവുകങ്ങള്‍.

നാട്ടിലെ ആശുപത്രി പ്രാക്റ്റീസിങ്ങ് ഒക്കെ ശരിക്കും നടക്കുന്നുണ്ടാകും എന്ന് കരുതുന്നു,.

10:55 PM  

Post a Comment

<< Home

inblogs.net