Thursday, September 14, 2006

വിശുദ്ധ ടോം,വിശുദ്ധ ജെറി,ഡോക്ടര്‍

നടവഴികളിലോളം ചോരനിറമുള്ള അരളിപ്പൂക്കള്‍ വിതറണമെന്ന് അരുള്‍ ചെയ്തതാര്? ഹിപ്പോക്രാറ്റസോ?

എന്‍റെ സുഹൃത്തുക്കളെയെല്ലാം ടോം അന്‍റ് ജെറിയിലെ കഥാപാത്രങ്ങളോടുപമിക്കാനാണെനിക്കിഷ്ടം.അല്ലെങ്കില്‍ അതേ കഥാതന്തുവില്‍ നീങ്ങുന്നവരോട്. സ്വാസ്തമെന്ന് തോന്നുമ്പോഴെക്കെ ഞാനവരെ മരുന്ന് ചീട്ടില്‍ കോറിവരച്ചിട്ടു.ചിലര്‍ എന്‍റെ മുന്നില്‍ രോഗികളായി പരിണമിച്ചു.ചിലരൊക്കെ റോള്‍ പ്ലേ ഗെയിമിലെന്ന പോലെ വന്ന് എന്നോട് സന്ധിയില്ലാ യുദ്ധം ചെയ്യാനിറങ്ങി.

ലക്ഷ്യം ഒരു തൊഴിലായി അവതാരമെടുക്കുകയാണുണ്ടായത്.പിന്നെ സ്വതത്തെ ഉയര്‍ത്തിക്കാട്ടുന്നു, സ്ഥായിയായ രൌദ്രത്തെ ഉണര്‍ത്തുന്നു.കാലേകൂട്ടി പ്രോഗ്രാം ചെയ്ത് വെച്ച റോബോട്ടുകളത്രെ അവരെല്ലാം.നിരത്തിലാകെ റോബോട്ടുകളാണ്.ഫാറ്റല്‍ എറര്‍ എന്നും പറഞ്ഞ് വരുന്ന റോബോട്ടുകളെ‍ ഒരു വാര്‍ഡില്‍ നിരത്തിയിട്ട കട്ടിലുകളില്‍ സ്ഥാപിതമാക്കുന്നു.ചീഞ്ഞളിഞ്ഞ വൃണങ്ങളില്‍ നിന്നും വളപ്പൊട്ടുകളടര്‍ത്താന്‍ എനിക്കാകാഞ്ഞത് കഴിവ് കേടല്ലായെന്ന് ഞാനിനിയും വിശ്വസിപ്പിക്കട്ടെ,വളപ്പൊട്ടുകളൊഴികെ മറ്റെന്തും എടുത്ത് മാറ്റാന്‍ പ്രാപ്യനാണല്ലോ ഞാന്‍.

ഒരിക്കല്‍, ഒരു സെപ്റ്റംബറില്‍, കൈയിലെ അവസാന നാണയത്തേയും ഒരു പ്ലാസ്റ്റിക്ക് കാര്‍ഡിനുള്ളിലാക്കി ഞാന്‍ നാടും വീടും വിട്ടിറങ്ങിയതായിരുന്നു.ആദ്യം വന്ന വണ്ടിക്ക് തന്നെ കയറി കിടന്നുറങ്ങി.ഉറക്കണര്‍ന്നത് മറ്റൊരു നഗരത്തിലായിരുന്നു.സമയമാകട്ടെ, എന്നേക്കാള്‍ മുന്നിലേക്ക് സഞ്ചരിച്ചു.ജി.എം.ടി യുടെ കൂടെ ഒന്ന് എന്ന് കൂടി ചേര്‍ത്ത് ഞാനെന്‍റെ നേരത്തെ സമവായമാക്കാന്‍ ശ്രമിച്ചു.അന്ന് മുതല്‍ മാറി മാറി വരുന്ന നഗരങ്ങളോടൊപ്പം ജി.എം.ടിയുടെ ഏകീകൃത ഗുണിതങ്ങളും ചേര്‍ക്കല്‍ ചര്യയാക്കി മാറ്റി.ഓരോ നഗരങ്ങളിലും വാതിലുകള്‍ തുറക്കേണ്ടത് ഇടത്തേക്കോ വലത്തേക്കോ എന്നറിയാതെ ഞാന്‍ പകച്ച് നിന്നു.

മരിക്കാനാശിച്ച ടോമിനെ ഒരിക്കല്‍ ഞാന്‍ മരണത്തില്‍ നിന്നും കരകയറ്റി ശിക്ഷിച്ചു.മറ്റൊരിക്കല്‍, ഈയിടെ ജീവിക്കാനാശിച്ച‍ ജെറിയെ രക്ഷപ്പെടുത്താന്‍ എനിക്കായില്ല.എന്‍റെ നറുക്കില്‍ യാഥാര്‍ത്യം മാത്രം കട്ടിയുള്ള അക്ഷരങ്ങളില്‍ എഴുതിവെച്ചു.നറുക്കെടുത്തവന്‍ അവനവന്‍റെ യാഥാര്‍ത്യങ്ങളില്‍ ജീവിക്കാന്‍ കാര്‍ട്ടൂണുകളില്‍ നിന്നും സ്വാതന്ത്ര്യം നേടിക്കൊടുക്കമാത്രമാണ് ഞാന്‍ ചെയ്തത്.

Labels: ,

15 Comments:

Blogger തണുപ്പന്‍ said...

വിശുദ്ധ ടോം,വിശുദ്ധ ജെറി,ഡോക്ടര്‍

4:40 AM  
Blogger സങ്കുചിത മനസ്കന്‍ said...

===============
മരിക്കാനാശിച്ച ടോമിനെ ഒരിക്കല്‍ ഞാന്‍ മരണത്തില്‍ നിന്നും കരകയറ്റി ശിക്ഷിച്ചു.മറ്റൊരിക്കല്‍, ഈയിടെ ജീവിക്കാനാശിച്ച‍ ജെറിയെ രക്ഷപ്പെടുത്താന്‍ എനിക്കായില്ല.
==================
തണുപ്പരേ.... നല്ല വരികള്‍.

6:52 AM  
Blogger Durga said...

നന്നായിട്ടുണ്ട്. നിസ്സഹായത ചിലയിടത്തു ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു.:)

9:06 AM  
Blogger kusruthikkutukka said...

വിശുദ്ധ ടോം,വിശുദ്ധ ജെറി,ഡോക്ടര്‍ ...
ടൈറ്റിലിനെക്കാള്‍ ഗംഭീര ടോപിക്
"നറുക്കെടുത്തവന്‍ അവനവന്‍റെ യാഥാര്‍ത്യങ്ങളില്‍ ജീവിക്കാന്‍ കാര്‍ട്ടൂണുകളില്‍ നിന്നും സ്വാതന്ത്ര്യം നേടിക്കൊടുക്കമാത്രമാണ് ഞാന്‍ ചെയ്തത്.:
അങ്ങു ഒരു ഡോക്ടര്‍ ആണോ?

9:46 AM  
Blogger bodhappayi said...

തെളിച്ച വഴി പോയിലെങ്കില്‍ പോയ വഴി തെളിക്കുക. പുതിയ വഴിയില്‍ ഇങ്ങനെ ഇഷ്ടംപോലെ തോമകളും ജെറിമാരും വരും. വളപ്പൊട്ടുകളെക്കുറിച്ചെഴുതിയതു വളരെ ഇഷ്ടപ്പെട്ടു.

12:41 PM  
Blogger പെരിങ്ങോടന്‍ said...

കുറച്ചു നാളുകളായി അനക്കം കാണാതിരുന്നപ്പോള്‍ ശല്യപ്പെടുത്തേണ്ടി വരുമെന്നു കരുതിയതാണു്. തികച്ചും തണുപ്പന്റെ രീതിയിലൊരു കഥ. നന്നായി.

3:09 PM  
Blogger വക്കാരിമഷ്‌ടാ said...

ഡോക്ടറാണോ കഥ പറയുന്നത്?

സങ്കു ചൂണ്ടിക്കാണിച്ചതുള്‍പ്പടെ കുറെ നല്ല വരികള്‍...

3:29 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

മനോഹരമായ ചിത്രീകരണം.

3:34 PM  
Blogger ഡാലി said...

"ഉറക്കണര്‍ന്നത് മറ്റൊരു നഗരത്തിലായിരുന്നു.സമയമാകട്ടെ, എന്നേക്കാള്‍ മുന്നിലേക്ക് പോയിരുന്നു.ജി.എം.ടി യുടെ കൂടെ ഒന്ന് എന്ന് കൂടി ചേര്‍ത്ത് ഞാനെന്‍റെ നേരത്തെ സമവായമാക്കാന്‍ ശ്രമിച്ചു.അന്ന് മുതല്‍ മാറി മാറി വരുന്ന നഗരങ്ങളോടൊപ്പം ജി.എം.ടിയുടെ ഏകീകൃത ഗുണിതങ്ങളും ചേര്‍ക്കല്‍ ചര്യയായി മാറ്റി.ഓരോ നഗരങ്ങളിലും വാതിലുകള്‍ തുറക്കേണ്ടത് ഇടത്തേക്കോ വലത്തേക്കോ എന്നറിയാതെ ഞാന്‍ പകച്ച് നിന്നു."

ഈ പകപ്പ് ഇടയ്ക്കുണ്ടാകുന്നു.

4:11 PM  
Blogger തണുപ്പന്‍ said...

സങ്കു,ദുര്‍ഗ,കുട്ടപ്പായി,രാജ്,ഡാലി,വക്കാരിയണ്ണന്‍,ഇത്തിരി വെട്ടം,കുസൃതിക്കുടുക്ക...വായിച്ചതിനും കമന്‍റിയതിനും നന്ദി.

ഈയടുത്ത കാലത്ത് എന്‍റെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ഒരു സ്ത്രീയുടെ കാലറുത്ത് മാറ്റി(ആംപ്യൂടേഷന്‍).ആരുടെയൊക്കെയോ അശ്രദ്ധകൊണ്ട് ഒഴിവാക്കാമായിരുന്ന ആ ദുരന്തം സംഭവിക്കയാണുണ്ടായത്.ഇന്‍റേണുകളും ഡോക്ടര്‍മാരും അതില്‍ കുറ്റക്കാരല്ല,അവരുടെ തന്നെ ഉത്തരവാദിത്തമുള്ള ബന്ധുവായായിരുന്നു വില്ലന്‍.കൃത്യസമയത്ത് ഒരു സമ്മതപത്രത്തില്‍ ഒപ്പിടാന്‍ വാരാതിരുന്ന അനാസ്ത.സമ്മതപത്രത്തിന്‍റെ കരുത്തിലല്ലാതെ എന്തെങ്കില്‍ ചെയ്യാന്‍ ആരും തുനിഞ്ഞുമില്ല.
അങ്ങനെയാണ് ചുറ്റും ടോമുമാരും ജെറിമാരും നിറഞ്ഞത്.

3:11 AM  
Blogger ഫാര്‍സി said...

'എന്‍റെ സുഹൃത്തുക്കളെയെല്ലാം ടോം അന്‍റ് ജെറിയിലെ കഥാപാത്രങ്ങളോടുപമിക്കാനാണെനിക്കിഷ്ടം'
ഇതില്‍ ഞാനാരായിട്ടു വരുമിഷ്ടാ?
‘മരിക്കാനാശിച്ച ടോമിനെ ഒരിക്കല്‍ ഞാന്‍ മരണത്തില്‍ നിന്നും കരകയറ്റി ശിക്ഷിച്ചു‘...ഇതാണു നിന്‍റെ ദുര്‍ബലം.
നന്നായിട്ടുണ്ട്...

9:25 PM  
Blogger ചില നേരത്ത്.. said...

നല്ല വരികള്‍ ..നന്നായി ആസ്വദിച്ചു.

2:42 PM  
Blogger Peelikkutty!!!!! said...

നന്നായി എഴുതിയിട്ടുണ്ട്.മറ്റൊരു പുനത്തില്‍ കുഞ്ഞബ്ദുള്ള!

12:57 PM  
Blogger ശിശു said...

അങ്ങ്‌ തണുപ്പനല്ല, ചൂടനാണ്‌, ചൂടന്‍
ശിശുവിനി ചൂടാന്നേ വിളിക്കൂ

1:12 PM  
Blogger പാര്‍വതി said...

തണുപ്പന്‍സ്..

നല്ല കഥ..കണ്മുന്‍പില്‍ കാണുന്ന ജന്മങ്ങളെ മുഴുവന്‍ ടൊമിനോടും ജെറിയോടും ഉപമിക്കാന്‍ തോന്നുന ഋഷിവര്യ നിസ്സംഗത..ഡൊക്ടര്‍ ആയത് കൊണ്ടാവും അല്ലേ?അവരാണ് ജീവിതത്തിന്റെ സിസ്സാരത ഏറ്റവും കൂടുതല്‍ കാണുന്നത്.

-പാര്‍വതി.

1:25 PM  

Post a Comment

Links to this post:

Create a Link

<< Home

inblogs.net