തുമ്പികള്‍
വസന്തത്തിന് മുറിവ് പറ്റിയപ്പോള്‍
പാടലവര്‍ണം
രക്തത്തിന്‍റെ നിറം ചുവപ്പല്ലേ ?
ഹൃദയം പോലും ചുവപ്പാണ്.
ബോദ്ധങ്ങള്‍ക്ക് വര്‍ണങ്ങളലില്ലല്ലോ !
മനസ്സിനും വര്‍ണ്ണമില്ല
അവരുടെ ചിറകുകള്‍ക്കും.
ഞങ്ങള്‍ക്ക് തുമ്പികള്‍ ഓര്‍മ്മകളാണ്
മണ്‍മറഞ്ഞ ആത്മാക്കളാണ് തുമ്പികള്‍
അവയെ നോവിക്കാതിരിക്കുക
നീ പൂതുമ്പിയെ കണ്ടിട്ടുണ്ടോ?
കണ്ടിട്ടുണ്ടാവാന്‍ സാദ്ധ്യതയില്ല.
അല്ലെങ്കിലും തുമ്പിക്ക് പൂവുമായെന്ത് ബന്ധം?
തുമ്പി വെറുമൊരു പുഴുവല്ലേ !
ഏഷ്യയിലെ തുമ്പികളെക്കുറിച്ച് ഗവേഷണം നടത്താന്‍ അടുത്ത ചൊവ്വാഴ്ച്ച ഡെല്‍ഹിയിലേക്ക് വിമാനം കയറുന്ന എന്‍റെ സുഹൃത്തിന്(പരിചയക്കാരന്) .
പാടലവര്‍ണം
രക്തത്തിന്‍റെ നിറം ചുവപ്പല്ലേ ?
ഹൃദയം പോലും ചുവപ്പാണ്.
ബോദ്ധങ്ങള്‍ക്ക് വര്‍ണങ്ങളലില്ലല്ലോ !
മനസ്സിനും വര്‍ണ്ണമില്ല
അവരുടെ ചിറകുകള്‍ക്കും.
ഞങ്ങള്‍ക്ക് തുമ്പികള്‍ ഓര്‍മ്മകളാണ്
മണ്‍മറഞ്ഞ ആത്മാക്കളാണ് തുമ്പികള്‍
അവയെ നോവിക്കാതിരിക്കുക
നീ പൂതുമ്പിയെ കണ്ടിട്ടുണ്ടോ?
കണ്ടിട്ടുണ്ടാവാന്‍ സാദ്ധ്യതയില്ല.
അല്ലെങ്കിലും തുമ്പിക്ക് പൂവുമായെന്ത് ബന്ധം?
തുമ്പി വെറുമൊരു പുഴുവല്ലേ !
ഏഷ്യയിലെ തുമ്പികളെക്കുറിച്ച് ഗവേഷണം നടത്താന്‍ അടുത്ത ചൊവ്വാഴ്ച്ച ഡെല്‍ഹിയിലേക്ക് വിമാനം കയറുന്ന എന്‍റെ സുഹൃത്തിന്(പരിചയക്കാരന്) .
10 Comments:
ഏഷ്യയിലെ തുമ്പികളെക്കുറിച്ച് ഗവേഷണം നടത്താന്‍ അടുത്ത ചൊവ്വാഴ്ച്ച വിമാനം കയറുന്ന എന്‍റെ സുഹൃത്തിന്(പരിചയക്കാരന്)
തുമ്പികള്‍ക്കു പുറകെ സ്വന്തം ബാല്യകാലം തേടിയിറങ്ങിയതാണോ എന്നു ചോദിയ്ക്കാന്‍ തോന്നുന്നു... അല്ലെന്നറിയാമെങ്കിലും....
ബഹുവര്‍ണ്ണതുമ്പികള്‍ ആവോളം ഗവേഷകന്റെ മുന്നില്‍ അവതരിക്കട്ടെ...
പൂ + തുമ്പിപണ്ടു സീയെസ്സിനു കൊടുത്ത തുമ്പിയാണേ, എന്നാലും നമ്മുടെ ഗവേഷകനു കാണാമല്ലോ. മൂപ്പരോട് തുമ്പിയെ പിടിച്ചാലും കല്ലെടുപ്പിക്കരുതെന്നു പറയണേ.
ബോധങ്ങള്‍ക്ക് വര്‍ണങ്ങളലില്ലല്ലോ !
മനസ്സിനും വര്‍ണ്ണമില്ല
അവരുടെ ചിറകുകള്‍ക്കും.
തണുപ്പാ..ചിന്തകള്‍ ആഭരണങ്ങളാക്കി ചാര്‍ത്തിയ ഈ നുറുങ്ങ് കവിതയ്ക്ക് സപ്തവര്‍ണ്ണങ്ങള്‍.
പറഞ്ഞതിലേറെ പറയാതെ പോകുന്നു. വളരെ ഹൃദ്യമായിരിക്കുന്നു.
ഓഫ് ടോപിക്: white nights എന്നതിന് നിലാവുള്ള രാത്രി, ഉറക്കമില്ലാത്ത രാവുകള്‍ എന്നീ അര്‍ത്ഥങ്ങളാണ് ഈയിടെ വായിച്ച ദസ്തയേവ്സ്കി ജീവചരിത്രത്തില്‍ കാണുന്നത്. അതല്ലല്ലോ പഴയ ചിത്രം കാണിക്കുന്നത്?
വസന്തത്തിനേറ്റ മുറിവില്‍ പറ്റിയിരുന്ന് ചോര കുടിക്കുന്ന ഓര്‍മ്മ തുമ്പികള്‍? തണുപ്പാ, നനിന്റെ തുമ്പീനെ കൊണ്ട് കല്ലെടുപ്പിച്ചതില്‍... ന്നാലും എനിക്കീ തുമ്പീനെ ഒന്നു അറിയണമെന്ന് തോന്നി.
തുമ്പിക്കവിത നന്നായി :)
ഓ! അപ്പൊ എനിക്കൊരു കാര്യം മനസ്സിലായി..
ഇപ്പൊ നന്നയിട്ടു നാലു മലയാളക്ഷരം കൂട്ടു എഴുതണമെങ്കിലു കോംബ്ലാന്‍ കുടിക്കണം.
ഞാന്‍ താടി ഉണ്ടാക്കന്‍ നോകാരുന്നു..ഇത്രേം നാളു..വേറുതേ ടൈം വേസ്റ്റ്...
തണുപ്പനെ കണ്ടിട്ടു പെരിങ്ങ്സിന്റെ ഇരട്ട പോലെ ഉണ്ടല്ല്ലൊ...എനിക്കു വയ്യ...!!
പാവം നമ്മുടെ മഞ്ചിത്തേട്ടന്‍ എന്നിട്ടു ഇതൊന്നും അറിയാണ്ടു താടീം ഒക്കെ വെച്ചു നടക്കാ എഴുതാന്‍...
ആനയുടെ തുമ്പിക്കൈ... തുമ്പിതുള്ളല്‍.. പൂത്തുമ്പി..തുമ്പിക്കരമതില്‍... റോക്സീടെ തുമ്പി..
തുമ്പിക്കവിത ഇഷ്ടപ്പെട്ടു..
ഇങ്ങനെ ഒന്നെഴുതെരുതായിരുന്നു എന്ന് തോന്നുന്നു ഇപ്പോള്‍.അയാളോട് മംഗളവും പറയരുതായിരുന്നു.ഇവടത്തെ ഗിഫ്റ്റ്ഷോപ്പുകളില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന , ചില്ലിട്ട ഫ്രെയിമുകളില്‍ മരവിച്ചിരിക്കുന്ന പൂമ്പാറ്റകളെയും തുമ്പികളെയും കാണുമ്പോള്‍ എനിക്കാപരിചയക്കാരന്‍റെ ഉദ്ധേശശുദ്ധിയെ സംശയിക്കാതെ നിവൃത്തിയില്ല.എല്ലാം ഇന്ത്യയില്‍ നിന്നാണ്.നല്ല വിലയും. ഇന്നലെ ഒരേ കഫെയില്‍ ഉയര്‍ത്തികെട്ടിയ ഡെസ്കിന്‍റെ പതിവിലും ഉയരമുള്ള സ്റ്റൂളുകളില്‍ അടുത്തടുത്തിരുന്നു എന്ന പരിചയം മാത്രമല്ലേ എനിക്കും ആ “പരിചയക്കാരനുമൊള്ളൂ.. നമ്മുടെ മണ്മറഞ്ഞവരുടെ ആത്മാക്കള്‍ക്ക് ഇവിടെ ചില്ലു കൂട്ടിലിരിക്കാതിരിക്കാനുള്ള ഗതിയുണ്ടാവാതിരിക്കട്ടെ.
തണുപ്പാ.... ആ പരിചയക്കാരനെ സ്വപ്നത്തിലെങ്കിലും തുമ്പികള്‍ കല്ലെടുപ്പിച്ചോളും. ഇനി അയാള്‍ ശരിക്കും ഗവേഷണം നടത്തിക്കളയുമോ?
Post a Comment
<< Home