Tuesday, July 18, 2006

ഞാന്‍ തെറ്റുകാരനോ ...?

തെറ്റുകള്‍ തെറ്റുകളാണെന്നറിഞ്ഞപ്പോള്‍
തിരുത്താതിരുന്നതാണെന്‍റെ തെറ്റ്...

മഞ്ഞിനും വെയിലിനും-വെയിലിനും മഞ്ഞിനും അതിരിട്ടത് മഴയത്രേ-
അതിനാല്‍ ഞാന്‍ മഴയെ സ്നേഹിച്ചോട്ടെ..?

അലസോരപ്പെടുത്തിയ വാത്സല്യത്തെ-
തട്ടിത്തെറിപ്പിച്ചകലങ്ങളിലേക്ക് പോയതെന്‍റെ തെറ്റ്,
ഉപദേശങ്ങളില്‍ വഴിപിഴക്കാതിരിക്കാന്‍ ഓടിയകന്നതെന്‍റെ തെറ്റ്,
തെരുവില്‍ കിടന്നലറുമ്പോള്‍ അന്ധനെന്ന് നടിച്ചതെന്‍റെ തെറ്റ്.
സൌഹൃദത്തിന്‍റെ കരിമഷിയിട്ട് നോക്കിയ മിഴികളില്‍
പ്രണയം കണ്ടതെന്‍റെ തെറ്റ്.

ആശയാല്‍ നോക്കിയ കണ്ണില്‍ കാമം തിരഞ്ഞതെന്‍റെ തെറ്റോ?
ചോരക്കണ്ണുയര്‍ത്തി നോക്കിയ കാമത്തോട് അരുതെന്ന് പറയാഞ്ഞതെന്‍റെ തെറ്റോ?.

പുലരാത്തെ രാവുകളെ ഇരവുകളെന്ന് ധരിച്ചതാണെന്‍റെ തെറ്റ്.
ഇരുളാത്ത രാവുകളെ പകലുകളെന്ന് ധരിച്ചതും എന്‍റെ തെറ്റ്.

എന്നിട്ടും വിജേതിതന്‍ എന്നഹങ്കരിക്കുന്ന ഞാനോ തെറ്റുകാരന്‍ ?

***********************************************
ഇബ്രുവിന്‍റെ പരാജയം എന്ന പോസ്റ്റിനോട് ചേര്‍ത്ത്

13 Comments:

Blogger തണുപ്പന്‍ said...

ഞാന്‍ തെറ്റുകാരനോ?

ഇബ്രുവിന്‍റെ പരാജയം എന്ന പോസ്റ്റിനോട് ചേര്‍ത്ത്

4:42 AM  
Blogger sami said...

ശാപമായി പിറക്കേണ്ടി വന്നതും
ഭൂമിലെത്തിയെന്നറിഞ്ഞപ്പോള്‍ കരഞ്ഞതും
ഞാന്‍ ചെയ്ത തെറ്റോ?

അമ്മിഞ്ഞപ്പാല്‍ തരാനമ്മയില്ലാതിരുന്നതും
വയറ്റില്‍നിന്ന്‌ വിശപ്പിന്റെ വിളിയുയര്‍ന്നതും
ഞാന്‍ ചെയ്ത തെറ്റോ?

കാറ്റിനൊരു മാങ്ങ താഴോട്ട്‌ വീണതും
പിന്നെ,ഞാനങ്ങു വളര്‍ന്ന്‌ വലുതായതും
ഞാന്‍ ചെയ്ത തെറ്റോ?

മനസ്സിലാഗ്രഹങ്ങള്‍ മൊട്ടിടാന്‍ തുടങ്ങിയതും
അവനെതിരെ വന്നപ്പോള്‍ ഉള്ളിലെന്തോ മിന്നിമറിഞ്ഞതും
ഞാന്‍ ചെയ്ത തെറ്റോ?

വിലപ്പെട്ടതൊക്കെ സമര്‍പ്പിക്കേണ്ടി വന്നതും
പ്രസവിക്കുമ്പോള്‍ വേദനിക്കേണ്ടി വന്നതും
ഞാന്‍ ചെയ്ത തെറ്റോ?

കുഞ്ഞിനാഹാരം കൊടുക്കാനില്ലാതിരുന്നതും
വലുതായപ്പോള്‍ അവനകലരുതെന്നാഗ്രഹിച്ചതും
ഞാന്‍ ചെയ്ത തെറ്റോ?

മുടിയിഴകളില്‍ നര ബാധിച്ചതും തൊലി ചുളിങ്ങിയതും
യൌവ്വനം വാര്‍ദ്ധക്യത്തിനുമുമ്പില്‍ തോറ്റതും
ഞാന്‍ ചെയ്ത തെറ്റോ?

അനങ്ങാനാവാതെ ശരീരം തളര്‍ന്നതും
ഞാന്‍ ചെയ്ത തെറ്റോ?

അവസാനം
വന്നത്‌ പോലെ തിരികെ പോകേണ്ടി വന്നതും
ഞാന്‍ ചെയ്ത തെറ്റോ?

നന്നായി,തണുപ്പാ.........പക്ഷെ,ഇതൊക്കെ തെറ്റോ?

7:47 AM  
Blogger ഇടിവാള്‍ said...

തണുപ്പോ..
കവിത ഉഗ്രന്‍ !
ആ lines 9-11-12 ഒക്കെ athra Seriyalla ;) !

ബാക്കിയൊക്കെ നമുക്ക് അഡ്ജസ്റ്റ് ചെയ്യാവുന്നതേയുള്ളൂ

9:44 AM  
Blogger Unknown said...

തണുപ്പാ,
ഉഗ്രന്‍ കവിത. ഇഷ്ടപ്പെട്ടു.
ആശയം മുഴുവന്‍ പ്രകടമാക്കാന്‍ ശ്രമിക്കുമ്പോള്‍ വിചാരിച്ച കാവ്യഭംഗി വരികള്‍ക്ക് വരുന്നില്ല എന്ന് തോന്നിയോ? വരികള്‍ മാറ്റണം എന്ന് എനിക്ക് അഭിപ്രായമില്ല.ഇനിയും എഴുതൂ. കുറച്ച് കാലമായി കണ്ടിരുന്നില്ലല്ലോ? എന്ത് പറ്റി.

സെമീ, സ്വന്തം കവിതയാണോ? വളരെ നന്നായിരിക്കുന്നു.

10:12 AM  
Blogger അത്തിക്കുര്‍ശി said...

കൊള്ളാം, തണുപ്പന്‍ നന്നായിരിക്കുന്നു...

പക്ഷെ, ഈ തെറ്റുകല്‍ക്കിടയിലെല്ലാം

ശരികളുമുണ്ടല്ലൊ?

10:20 AM  
Blogger -B- said...

തണുപ്പോ.. ആള് മോശമില്ലല്ലോ...

10:40 AM  
Blogger മുസാഫിര്‍ said...

തണുപ്പന്,

നല്ല കവിത , തെറ്റ് മന‍സ്സിലാക്കിയപ്പൊള്‍ തന്നെ പകുതി തീര്ന്നല്ലോ.
വിജേതിതന്‍ എന്നാല്‍ എന്താണു അര്‍ഥ്തം ?

10:41 AM  
Blogger Rasheed Chalil said...

തെറ്റുകളുടെ കൂമ്പാരകൊട്ടിലില്‍
കുമ്പിട്ടിരിക്കുമ്പോള്‍
ഞാന്‍
വെറുതെ ചികഞ്ഞു
ഇത്തിരി ശരികള്‍ക്കായി
ചികയുന്ന തെറ്റുകളോരൊന്നും
(ഞാനടക്കം പലരുടെയും)
ശരികളായ്‌ മാറി.
പിന്നെ
ശരികളുടെ നാനാര്‍ത്ഥങ്ങള്‍
സൂചിമുനായയെന്നില്‍ പാഞ്ഞുകയറി
അപ്പോള്‍
ഞാന്‍ ആര്‍ത്തലച്ചു...
ഇതാണെന്റെ നിയോഗം

11:01 AM  
Blogger Rasheed Chalil said...

നന്നായിട്ടുണ്ട്........

ഈ തെറ്റുകളുല്ലേ യഥാര്‍ത്ഥത്തില്‍ ശരി

11:03 AM  
Blogger സു | Su said...

വായിക്കാന്‍ വൈകിയതെന്റെ തെറ്റോ

ബ്ലോഗ്സ്പോട്ട് ബ്ലോക്ക് ചെയ്ത് ഇത് കിട്ടാന്‍ താമസിച്ചതെന്റെ തെറ്റോ?

കമന്റിടാന്‍ വരികള്‍ കിട്ടാഞ്ഞതെന്റെ തെറ്റോ?

11:46 AM  
Blogger K.V Manikantan said...

തണുപ്പന്‍ വെറും തണുപ്പനാണെന്ന് കരുതിയത്‌ എന്റെ തെറ്റ്‌

ആളൊരു പുലിയാണെന്ന് മനസിലാക്കാത്തതെന്റെ തെറ്റ്‌

എന്റെ തെറ്റിന്‌ മാപ്പ്‌ ചോദിക്കാത്തെതെന്റെ തെറ്റ്‌

സാമിയുടെ ബ്ലോഗിലെ മേല്‍ വിലാസ...
കവിത വായിച്ച്‌ വിമര്‍ശിക്കാത്തതെന്റെ തെറ്റ്‌

11:38 PM  
Blogger ചില നേരത്ത്.. said...

തണുപ്പാ..
ഒന്നിനുമൊന്നിനും കീഴടങ്ങാതെ, എന്നെ വളര്‍ത്തിയ സാന്ത്വനങ്ങള്‍ കൈയെത്തും ദൂരെയായപ്പോള്‍ വാത്സല്യത്തെ ഞാന്‍ പഴിച്ചു..ആ വികാരം ഞാന്‍ അറിയാന്‍ പാടില്ലായിരുന്നെന്ന്..തെറ്റ് അതായിരുന്നു..പരിചരണങ്ങളില്‍ തളര്‍ന്ന് ഞാന്‍ വീണ്ടും പരാജിതനാകാന്‍ കൊതിക്കുന്നു..നിന്റെ വാക്കുകള്‍ എന്നെ മൌനിയാ‍ക്കുന്നു..എന്റെ ചിന്തകള്‍ക്ക് നിന്നിലെ വസന്തം വിരിയാക്കാനായി..വളരെ ഹൃദ്യമായിരിക്കുന്നു നിന്റെ കവിത.

11:52 AM  
Blogger തണുപ്പന്‍ said...

വായിച്ചവര്‍ക്കും കമന്‍റിയര്‍ക്കും നന്ദി.
സെമീ,വളരെ നന്നായിരിക്കുന്നു! ഈ കവിത നീയെന്തേ ഒരു കമന്‍റിലൊതുക്കി? ഒരു പോസ്റ്റാക്കിക്കൂടേ?
ഇടിവാളെ, ശരിയല്ലാത്ത ലൈനിലുമൊരു ശരിയില്ലേ? അതോ ഇല്ലേ?
ദില്‍ബാസുരാ,നന്ദി.കാവ്യഗുണം കുറവെന്ന് എനിക്കും തോന്നിയിരുന്നു. ഒരു കവിതയാക്കിയൊന്നും എഴുതിയതല്ല.ഇബ്രുവിന്‍റെ പോസ്റ്റും അതിന്‍റെ ചുറ്റിപ്പറ്റിയ കോലാഹലങ്ങളും കണ്ടപ്പൊ വെറുതെ.അതെ,കുറച്ച് തിരക്കുകളുണ്ടായിരുന്നു.ഇപ്പൊ ഒന്നിങ്ങനെ അയഞ്ഞ് വരുന്നു.
അത്തിക്കുര്‍ശ്ശി, നന്ദി.ശരിക്ക് തെറ്റും ശരിയുമുണ്ടോ? ഒരുപക്ഷെ ഉണ്ടെങ്കിലോ? :)
ബിരിയാണിക്കുട്ടീ, നന്ദി.
മുസാഫിറ്, തെറ്റുകള്‍ തെറ്റെന്നറിയലല്ല, തിരുത്തലല്ലേ പ്രായശ്ചിത്തം?
ഇത്തിരിവെട്ടം, നന്ദി, തെറ്റും ശരിയും ആപേക്ഷീകമാണെന്ന് തന്നെയാണ് എന്‍റെയും അഭിപ്രായം.
സൂ ചേച്ചി,സങ്കുചിത മനസ്കാ, നന്ദി. അതൊന്നും ഒരു തെറ്റല്ലാട്ടോ !
ചില നേരത്ത്, നേരം തെറ്റുന്ന ചിലനേരങ്ങളിലെ ചിന്തകള്‍ നിന്‍റെ വാക്കുളിലൂടെ തറച്ചിറങ്ങുമ്പോള്‍ എനിക്കിങ്ങനെ തെറ്റുകളെ പോസ്റ്റ് മോര്‍ട്ടം അനാലിസ് ചെയ്യാതെ വയ്യ.

6:46 AM  

Post a Comment

<< Home

inblogs.net