Sunday, April 16, 2006

വീണ്ടും പുട്ട് പുരാണം

ബൂലോഗത്തില്‍ പുട്ടിന്‍ ഓഫ് സീസണാണെങ്കിലും ഞാനിതു പറഞ്ഞേ അടങ്ങൂ
ഇനി ഭൂമിമലയാളത്തിലെ സകല ബ്ലോഗന്‍ മാരുടെയും മുന്നില്‍ അഭിമനത്തോടെ ഞാനൊന്നു ഞെളിഞ്നു നിന്ന് പ്രഖ്യാപിക്കട്ടെ !
“ ഞാനും ഇന്നലെ പുട്ട് തിന്നു “ !!!
കുറേ കാലം മുമ്പ് ബൂലോഗത്തില്‍ സഖാക്കള്‍ക്കെല്ലാം ഇതു തന്നെയായിരുന്നു പണീ- അവിടെ പുട്ട്, ഇവിടെ പുട്ടും കടലായും, ഇനിയുമൊരിടത്ത് പുട്ടും കാട പൊരിച്ചതും. ചിലരൊക്കെ അതിന്‍റെയൊക്കെ ലൈവ് ഫോട്ടോയെടുത്ത് അതും പോസ്റ്റ് ചെയ്തു.
അന്നേ ഞാന്‍ മനസ്സില്‍ പൂതിയുമായി നടക്കുകയായിരുന്നു.
എന്നാല്‍ ഈ എല്ലാവരോടുമായി ഞാന്‍ ഒന്നു കൂടി പ്രഖ്യാപിക്കട്ടെ, നിങ്ങളാര്‍ക്കും ഞാന്‍ തിന്നത്ര രുചിയുള്ള പുട്ട് തിന്നാന്‍ കഴിഞ്ഞിയ്ട്ടുണ്ടാകില്ല.
ഒരു പുട്ടും കുറ്റി സംഘടിപ്പിക്കാന്‍ പിസ്കാരെവ്സ്കി വരെ പോയിട്ടാണ്‍ പുട്ടിങ്ങിന്‍റെ ആദ്യ പടി പൂറ്ത്തിക്കിയത്. (ചാത്തപ്പനെന്ത് മഹ്ശറ, നിങ്ങക്കെന്ത് പിസ്കാരെവ്സ്കി, അല്ലേ ? പിസ്കാരെവ്സ്കി എന്ന കാട്ടുമുക്കിലാണ്‍ സെന്‍റ് പീറ്റേഴ്സ്സ് ബര്‍ഗില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന് ഹോസ്റ്റല്‍ സ്തിതി ചെയ്യുന്നത്.) പിന്നെ പുട്ടുണ്ടാക്കാന്‍ അറിയുന്ന ആരെങ്കിലും വേണം. കുറേ ഫോണ്‍ വിളിക്കു ശേഷം അതും ശരിയാക്കി. അപ്പോഴാണ്‍ അടുത്ത പ്രശ്നം - അരിപ്പൊടി കിട്ടാനില്ല ! അവസാനം കിളിനാദം(കിളീനാദം ആരെന്ന് പിന്നെ പറയാം ) അതിനൊരു പരിഹാരമുണ്ടാക്കി, അങ്ങനെയാണ്‍ എന്‍റെ റവപ്പൂട്ട് കുറ്റിയിലായത്. കൂട്ടിന്‍ ഇവിടെ കിട്ടുന്ന ലെഷ് എന്ന മീനും പൊരിച്ചെടുത്ത് .... ഹാ... എന്തൊരു രസം.

Labels:

4 Comments:

Blogger Sreejith K. said...

പുട്ട് ഫാന്‍സ് അസ്സോസിയേഷനില്‍ ചേരാന്‍ താല്പര്യം ഉണ്ടോ? രസീത് അയച്ച് തരട്ടെ?

6:18 PM  
Blogger തണുപ്പന്‍ said...

എന്തായാലും പുട്ട് തിന്ന സ്ഥിതിക്ക്ക് പുട്ട് ഫാന്‍സ് അസോസിയേഷനില്‍ ചേര്‍ന്നിട്ട് തന്നെ കാര്യം !

1:17 AM  
Blogger ശനിയന്‍ \OvO/ Shaniyan said...

ഞാന്‍ പുട്ടു തിന്ന കാലം മറന്നു.. :)

അപ്പോ മാഷാണ് റഷ്യാക്കാരന്‍.. കുറച്ച് നാളായി ഇതാരപ്പാ റഷ്യക്കാരന്‍ എന്നു ആലോചിക്ക്യായിരുന്നു.. അവടെ തണുപ്പായോണ്ടാണോ തണുപ്പന്‍ ന്നു പേര്‍?

4:29 AM  
Blogger ആവനാഴി said...

തണുപ്പനോ? എന്തോന്നു തണുപ്പ് നല്ല ചൂടന്‍ പുട്ടുള്ളപ്പോള്‍?

പോരട്ടെ ഇനിയും.

ആവനാഴി

12:22 PM  

Post a Comment

<< Home

inblogs.net